LOCAL NEWS
തിരുവാതിരയിൽ വർണ്ണക്കുടകളും പാട്ടും നൃത്തവുമായി പൊയിൽക്കാവ് യു പി സ്കൂളിൽ കളർ ഫെസ്റ്റ്
കൊയിലാണ്ടി: പൊയിൽക്കാവ് യുപി സ്കൂളിലെ മുഴുവൻ കുട്ടികളും ചേർന്ന് വർണ്ണക്കുടകൾ ചൂടി നൃത്തം ചെയ്തും ഡിസ്പ്ലേകൾ ഒരുക്കിയും മഴയെ ആഘോഷമാക്കി. തിരുവാതിരയിൽ തുള്ളിക്കൊരുകുടമായി പെയ്തിറങ്ങിയ മഴയിൽ, നുരയിട്ടൊഴുകിയ സംഗീതധ്വനികൾക്കനുസരിച്ച് കുട്ടികൾ സന്തോഷത്തോടെ ചുവടുവെച്ചു. പ്രകൃതിയെ അറിയാനും നിരീക്ഷിക്കാനും പഠിക്കാനും തന്നിലേക്കാവാഹിക്കാനും കുട്ടികളെ പ്രാപ്തമാക്കാനുദ്ദേശിച്ച് സ്കൂളിലെ നിറക്കൂട്ടം ചിത്രകലാ ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഒരു മസം നീണ്ടു നിൽക്കുന്ന കളർ ഫെസ്റ്റിന്റെ ഭാഗമായിരുന്നു കുട്ടികൾ വർണ്ണക്കുടകളുമായി മാരിവില്ല് തീർത്തത്. സ്കൂളിലെ ചിത്രലാദ്ധ്യാപകൻ സൂരജ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് ഹെഡ്മിസ്ട്രസ്സ് രോഷ്നി ആശംസകൾ നേർന്നു.
Comments