ANNOUNCEMENTSKERALA
മഴ ഇനിയും കനക്കും
സംസ്ഥാനത്ത് ഞായറാഴ്ച മുതൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ച മഴ കനക്കും. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലയിലും മഞ്ഞ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു.
ഞായർമുതൽ ചൊവ്വ വരെ കേരളം, കർണാടക, – ലക്ഷദ്വീപ് തീരങ്ങളിൽ 50 കിലോ മീറ്റർവരെ വേഗതയിൽ കാറ്റിനു സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ഇവിടെയും ശനിയാഴ്‌ച തെക്കു-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മീൻ പിടിക്കാൻ പോകരുത്.
Comments