AGRICULTUREANNOUNCEMENTS
മഴ തുടരും. തിങ്കളാഴ്ച കരുതൽ നിർദ്ദേശം
കേരള തീരത്ത് ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ തിങ്കളാഴ്ച കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേത്തുടര്‍ന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച മുതല്‍ പ്രത്യേക കരുതൽ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments