മഴ പെയ്യുന്നു. മഴക്കാലവും നേരത്തെ വരും
മെയ് 31 ന് തന്നെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ജൂണ്‍ ഒന്നിനാണ് രാജ്യത്ത് നാല് മാസം നീണ്ടുനില്‍ക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിക്കാറുള്ളത്. മെയ് പകുതിയോടെ ആന്‍ഡമാന്‍ കടലിന് മുകളിലെത്തുന്ന മണ്‍സൂണ്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളത്തില്‍ എത്തുമെന്നാണ് പ്രവചനം.
അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് മണ്‍സൂണിന്റെ വരവിനെ സ്വാധീനിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇങ്ങനെയെങ്കിൽ നാലു ദിവസം വരെ മൺസൂൺ വരവ് വ്യത്യാസപ്പെടാം.
ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെട്ട ന്യൂന മർദ്ദവും അതിനു തുടർച്ചയായി ഉണ്ടായ ടൌട്ടെ ചുഴലിക്കാറ്റും മഴ നേരത്തെ തന്നെ തുടങ്ങിയ പ്രതീതിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ സീസണിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുന്ന ഇടങ്ങളിൽ എല്ലാം ഇപ്പോൾ വെള്ളക്കെടുതികളാണ്.
എന്നാൽ കാരഷിക വിളകളിൽ പുതിയ നടീലുകൾക്ക് ഈ മഴ ആശ്വാസമാവും എന്ന പ്രതീക്ഷയാണ്. നാണ്യവിളകൾക്ക് നല്ലതാണെങ്കിലും ഇതര വിളകളെയും വിളവ് എടുപ്പിനെയും ബാധിക്കയും ചെയ്യുന്നുണ്ട്.