AGRICULTUREANNOUNCEMENTS
മഴ ശക്തമാവും
സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 20-ാം തിയതി വരെ 60 കിലോ മീറ്റര്‍ വേഗതയില്‍ വരെ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.
ഓറഞ്ച് അലര്‍ട്ട്
- ജൂലൈ 21: കോഴിക്കോട്, കണ്ണൂർ.
- ജൂലൈ 22: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
യെല്ലോ അലര്‍ട്ട്
- ജൂലൈ 19: കണ്ണൂർ, കാസർഗോഡ്.
- ജൂലൈ 20: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
- ജൂലൈ 21: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ്.
- ജൂലൈ 22: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം.
തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
Comments