KERALA
മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് സർക്കാർ തണൽ;പ്രതിമാസം 2000 രൂപ വീതം
മാതാപിതാക്കളുടെ മരണത്തോടെ അനാഥമായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്കിരുന്നു. എന്നാല്‍, അമ്മയുടെ മാതാപിതാക്കള്‍ കുട്ടികളെ ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ചു. തുടര്‍ന്നാണ് സാമ്പത്തിക സഹായം നല്കാന് തീരുമാനിച്ചത്.
മലയാളിയായ ഭാര്യയെ കൊന്നശേഷം അതിഥി തൊഴിലാളിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതോടെയാണ് കുട്ടികള്‍ അനാഥമായത്. എട്ടും അഞ്ചും രണ്ടും ക്ലാസുകളിലാണ് ഇവർ പഠിക്കുന്നത്.
Comments