KERALAUncategorized
മാതാവിനൊപ്പം ഉംറ നിർവഹിക്കാനെത്തിയ കാരശ്ശേരി സ്വദേശിയായ ഒൻമ്പത് വയസ്സുകാരൻ മക്കയിൽ മരിച്ചു
മാതാവിനൊപ്പം ഉംറ നിർവഹിക്കാനെത്തിയ കാരശ്ശേരി സ്വദേശിയായ ഒൻമ്പത് വയസ്സുകാരൻ മക്കയിൽ മരിച്ചു. കക്കാട് സ്വദേശി മുക്കൻതൊടി അബ്ദുൾറഹ്മാൻ ആണ് മരിച്ചത്. മാതാവ് ചക്കിപ്പറമ്പൻ കുരുങ്ങനത്ത് ഖദീജയോടൊപ്പം ഉംറക്കെത്തിയ ബാലൻ, ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ മക്ക കിങ് അംബ്ദുൽ അസീസ് ആശുപത്രിയിലും തുടർന്ന് കുട്ടികൾക്കായുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ചികിത്സക്കിടെ ഇവിടെ വെച്ചായിരുന്നു മരണം.ഹാഇലിൽ ജോലിചെയ്യുന്ന പിതാവ് മുക്കൻതൊടി നാസർ മക്കയിൽ ഉണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Comments