മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.
നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.
നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ശ്രീരാമിനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയത്. കേസില്‍ 304 പ്രകാരമുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു. അമിതവേഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയതായാണ് വിവരം.
2019 ലായിരുന്നു ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ച് കെ.എം ബഷീര്‍ മരിച്ചത്. കേസില്‍ തനിക്കെതിരായ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ വാദം. അന്വേഷണ സംഘം സമര്‍പ്പിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നും കോടതിയെ അറിയിച്ചിരുന്നു.