KOYILANDILOCAL NEWS
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി അക്രമാസക്തനായി ; ഡ്രസ്സിംഗ് റൂം അടിച്ചു തകർത്തു
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി അക്രമാസക്തനായി. ഡ്രസിങ് റൂം അടിച്ചു തകർത്തു, കണ്ണൂർ ചാലാട് സ്വദേശി ഷാജിദ് ആണ് പ്രതി. ബുധനാഴ്ച അർദ്ധ രാത്രിയോടെ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നതായിരുന്നു ഇയാൾ സ്റ്റേഷനിൽ കയറിയ പ്രതി ഗ്രിൽസിൽ തലക്കടിച്ചു പൊട്ടിച്ചു.
പരിക്കേറ്റ മുറിവ് ഡ്രസ്സ് ചെയ്യുന്നതിനും വൈദ്യ പരിശോനക്കും വേണ്ടിയാണ് ആശുപത്രിയില്‍ എത്തിച്ചത്. മുറിവ് ഡ്രസ്സ് ചെയ്യുന്നതിനിടെ വീണ്ടും അക്രമാസക്തനായി ഡ്രസ്സിംഗ് റൂം അടിച്ചു തകർക്കുകയായിരുന്നു. പോലീസുകാർക്കും സുരക്ഷാ ജീവനക്കാർക്കും അക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
Comments