KOYILANDILOCAL NEWSTHAMARASSERI
മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങിടരുത്. ഐ ആർ എം യു
ഉള്ളിയേരി. ഇന്ത്യൻ ഭരണഘടന അനുശാസി ക്കുന്ന മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടാൻ ഭരണ കൂടം ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് &മീഡിയ പേർസൺസ് യൂണിയൻ( ഐ ആർ എം യൂ )ഉള്ളിയേരി മേഖല യോഗം അഭിപ്രായപ്പെട്ടു. പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധിയും മറ്റു ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും തൊഴിൽ സുരക്ഷിതത്വവും മതിയായവേതനവും അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ ഉദ്ഘാടനം ചെയ്തു. ജലീൽ മാസ്റ്റർ അധ്യക്ഷനായി. ബിജിൻ. യു, അരുൺ നമ്പ്യാട്ടിൽ, ഫൈസൽ നാറത്ത്, സംസാരിച്ചു. ഭാരവാഹികളായി. ശിവൻ ടി കെ ഒള്ളൂർ (പ്രസിഡന്റ് )അരുൺ നമ്പ്യാട്ടിൽ, (വൈസ് പ്രസിഡന്റ് )ബിജിൻ. യു (സെക്രട്ടറി )ബിജിത്ത് കക്കഞ്ചേരി (ജോ. സെക്രട്ടറി )ഫൈസൽ നാറാത്ത് (ഖജാൻജി )എന്നിവരെ തിരഞ്ഞെടുത്തു.
Comments