Uncategorized
മാലിന്യം ശേഖരിക്കുന്ന എല്ലാ വാഹനങ്ങളെയും നിരീക്ഷിക്കാൻ സംവിധാനം ഒരുമാസത്തിനകം നടപ്പാക്കും
കക്കൂസ് ടാങ്കിലേതടക്കമുള്ള മാലിന്യം ശേഖരിക്കുന്ന എല്ലാ വാഹനങ്ങളെയും നിരീക്ഷിക്കാൻ സംവിധാനം ഒരുമാസത്തിനകം നടപ്പാക്കും. ശുചിത്വമിഷനാണ് സുരക്ഷാകോഡ് സംവിധാനം ഒരുക്കുന്നത്. ശേഖരിച്ച മാലിന്യം റോഡരികിലും ജലാശയങ്ങളിലും തള്ളുന്നത് ഉൾപ്പെടെയുള്ള നിയമലംഘനം തടയുകയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.
മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളെ തിരിച്ചറിയാൻ വാഹനങ്ങൾക്ക് പ്രത്യേകനിറം, പ്രത്യേകം നമ്പർ പ്ലേറ്റ്, റിഫ്‌ളക്ട് ചെയ്യുന്ന ലേബൽ എന്നിവയാണ് പരിഗണിച്ചിരുന്നത്. വാഹനങ്ങളുടെ നിറം മാറ്റുന്നത് ചെലവേറിയതായതിനാൽ ഉപേക്ഷിച്ചു. തുടർന്നാണ് ഹോളോഗ്രാമും ബാർകോഡും പതിച്ച സ്റ്റിക്കർ പതിക്കാൻ തീരുമാനിച്ചത്. ഹോളോഗ്രാമും നമ്പറുമുള്ള സ്റ്റിക്കർ പതിപ്പിക്കാൻ മോട്ടോർവാഹന വകുപ്പ് അനുമതി നൽകിയിട്ടുണ്ട്.
Comments