Uncategorized
മാലിന്യ സംസ്കരണ രംഗത്ത് കേരളത്തിന്റെ നടപടികളിൽ തൃപ്തി രേഖപ്പെടുത്തി ഗ്രീൻ ട്രിബ്യൂണൽ
ഗ്രീൻ ട്രിബ്യൂണൽ ഖര-ദ്രവ്യ മാലിന്യ സംസ്കരണ രംഗത്ത് കേരളം സ്വീകരിച്ച നടപടികളിൽ തൃപ്തി രേഖപ്പെടുത്തി . മാലിന്യ സംസ്കരണത്തിനായി സമയബന്ധിതമായി കൂടുതൽ പദ്ധതികൾ തയ്യാറാക്കാനും ട്രിബ്യൂണൽ കേരളത്തോട് ആവശ്യപ്പെട്ടു. ഉത്പ്പാദിപ്പിക്കപ്പെടുന്ന മാലിന്യം കൃത്യമായി സംസ്കരിക്കപ്പെടുന്നുണ്ടെന്നും മാലിന്യങ്ങൾ നദികളിലോ പൊതുസ്ഥലങ്ങളിലോ കുമിഞ്ഞ് കൂടി കിടക്കുന്നത് കേരളത്തിൽ കുറവാണെന്നും ട്രിബ്യൂണൽ മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സംസ്ഥാനം ബോധ്യപ്പെടുത്തി.
പഴക്കം ചെന്ന മാലിന്യങ്ങൾ ദീർഘകാലമായി സംസ്കരിക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്ന ലാലൂർ, ബ്രഹ്മപുരം, കുരീപുഴ എന്നീ സ്ഥലങ്ങളിൽ മാലിന്യ സംസ്കരണത്തിന് കേരളം കൈകൊണ്ട നടപടികളിലും ട്രിബ്യൂണലിൻ്റെ പ്രിൻസിപ്പൽ ബെഞ്ച് സന്തുഷ്ടി രേഖപ്പെടുത്തി.
Comments