മാസ്‌ക് വയ‌്ക്കാൻ പറഞ്ഞതിൻ്റെ വൈരാഗ്യം; മൂന്നംഗ അക്രമി സംഘം ആശുപത്രി അടിച്ചുതകർത്തു
കൊല്ലം: മാസ്‌ക് വയ‌്ക്കാൻ പറഞ്ഞത് ഇഷ്‌ടപ്പെടാത്തതിനെ തുടർന്ന് മൂന്നംഗ അക്രമി സംഘം ആശുപത്രി അടിച്ചുതകർത്തു. നീണ്ടകര ഗവ. താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. സ്‌റ്റാഫ് നഴ്‌സ് അടക്കം രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സ്റ്റാഫ് നഴ്സ് ശ്യാമിലി, സുരക്ഷാ ജീവനക്കാരൻ ശങ്കരൻകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ശ്യാമിലിയെ ചവിട്ടി താഴെയിട്ട അക്രമികൾ അത്യാഹിത വിഭാഗത്തിലെ ഫാർമസിയുടെ ഗ്ലാസ് ചില്ലുകളും മരുന്നുകളും അടിച്ചു തകർത്തു.
നഴ്സിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഡ്യൂട്ടി ഡോക്ടർ ഉണ്ണിക്കൃഷ്ണനെ കമ്പി വടി കൊണ്ട് അടിക്കാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ പരിക്കേറ്റില്ല. ശ്യാമിലിയെ ഉടൻ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു ദിവസം മുൻപ് രോഗിയോടൊപ്പം എത്തിയയാളോട് ഡ്യൂട്ടിയിലുണ്ടായിരുന്നവർ മാസ്‌ക് ധരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്ത യുവാവ് അന്ന് ആശുപത്രിയിൽ ബഹളം ഉണ്ടാക്കുകയും നഴ്സ് ശ്യാമിലിയോടു മോശമായി പെരുമാറുകയും ചെയ്തു. ഇതു സംബന്ധിച്ചു ആശുപത്രി അധികൃതർ ചവറ പൊലീസിൽ പരാതി നൽകി. ഇതിന്റെ വൈരാഗ്യമാകാം ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി പരിശോധന നടത്തി.
കൊല്ലം നീണ്ടകര ആശുപത്രിയിൽ ചികില്‍സലഭിച്ചില്ലെന്നാരോപിച്ച് ആയുധങ്ങളുമായി ആശുപത്രിയിൽ കയറി ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് നീണ്ടകര സ്വദേശികളായ വിഷ്ണു,രതീഷ്, അഖില്‍ എന്നിവരാണ് ആക്രമണത്തിന് പിന്നില്‍. ഞായറാഴ്ച പ്രതികളില്‍ ഒരാളായ വിഷ്ണു അമ്മയുമായി ആശുപത്രിയിലെത്തി. മാസ്ക് ധരിക്കണമെന്ന് പറഞ്ഞതിന് വിഷ്ണുവും ആരോഗ്യപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായി. അതിന്റെ പ്രതികാരമാണ് ഇന്നലെ രാത്രിയുണ്ടായ ആക്രമണമെന്ന് നിഗമനം. പരുക്കേറ്റ ഡ്യൂട്ടി ഡോക്ടർ ഉണ്ണികൃഷ്ണൻ ജില്ലാ ആശുപത്രിയിലും, നഴ്സ് ശ്യാമിലി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.