DISTRICT NEWS
മാർച്ച് എട്ടിന് (ചൊവ്വാഴ്ച) ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വനിതകൾക്ക് പ്രവേശനം സൗജന്യം
വയനാട്: അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടികളുടെ ഭാഗമായി മാർച്ച് എട്ടിന് (ചൊവ്വാഴ്ച) ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വനിതകൾക്ക് പ്രവേശനം സൗജന്യം.ഡി.ടി.പി.സി കേന്ദ്രങ്ങളായ എടക്കൽ ഗുഹ, പൂക്കോട് തടാകം, കർലാട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം, ടൗൺ സ്ക്വയർ, മാവിലാംതോട് പഴശ്ശി സ്മാരകം, പഴശ്ശി പാർക്ക് മാനന്തവാടി, കാന്തൻപാറ വെള്ളച്ചാട്ടം, ചീങ്ങേരി മല എന്നിവിടങ്ങളിലാണ് വനിതകൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കുക.
Comments