DISTRICT NEWS

മിഠായി തെരുവിൽ ഇനിയും അപകട സാധ്യത

മിഠായിത്തെരുവിലെ ഇടുങ്ങിയ കടമുറികളും അമിതമായ സാധന സ്‌റ്റോക്കുകളും സംബന്ധിച്ച് ഫയർഫോഴ്‌സ്‌ റിപ്പോർട്ട്‌. കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിനു ശേഷം ഫയർഫോഴ്‌സ്‌ വിഭാഗം അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോർട്ട്‌ കലക്ടർക്കും ഫയർഫോഴ്‌സ്‌ മേധാവിക്കും കോഴിക്കോട്‌ കോർപറേഷനും കൈമാറി.
എംപി റോഡ്‌, ഒയാസിസ്‌ കോംപ്ലക്‌സ്‌, ബേബി ബസാർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഭൂരിഭാഗം കടകളും ഇടുങ്ങിയ മുറികളാണെന്ന്‌ കണ്ടെത്തി. സ്ഥലസൗകര്യത്തിന്റെ പരിധിയ്‌ക്കപ്പുറമുള്ള സാധനങ്ങളാണ്‌ പല കടകളിലും കൂട്ടിയിട്ടിരിക്കുന്നത്‌.
ഇത്‌ തീപിടിത്തംപോലെ അപകടമുണ്ടായാൽ തീവ്രത കൂട്ടാനുള്ള സാഹചര്യമൊരുക്കും.
  സാധനങ്ങളെല്ലാം അശ്രദ്ധയോടെ ഇലക്‌ട്രിക്കൽ ഉപകരണങ്ങൾക്കു സമീപവും സൂക്ഷിക്കുന്നത്‌ അപകടസാധ്യത കൂട്ടുന്നു.  തീപിടിത്തമുണ്ടാവാതിരിക്കാൻ ഇടവേളകളിൽ പരിശോധനയും വേണം.
തീപിടിത്തമുണ്ടായതിന്റെ കാരണം സംബന്ധിച്ച്‌  ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ഫോറൻസിക്കും പൊലീസുമാണ്‌ റിപ്പോർട്ട്‌ നൽകുക. വെള്ളിയാഴ്‌ചയായിരുന്നു വികെഎം ബിൽഡിങ്ങിന്റെ മുകളിലുള്ള ചെരുപ്പു ഗോഡൗണിൽ തീപിടിത്തമുണ്ടായത്
മിഠായി തെരുവിലെ കെട്ടിടങ്ങൾ നവീകരിക്കാൻ ഉടമകൾ ഒരുമിച്ച് പദ്ധതി വേണമെന്ന ആവശ്യം ഏറക്കാലമായി പരിഗണിക്കാതെ കിടക്കുകയാണ്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button