KERALAMAIN HEADLINES
മിൽമ കാലിത്തീറ്റയ്ക്ക് 100 രൂപ കൂട്ടി
മിൽമ കാലിത്തീറ്റയ്ക്ക് നൽകി വന്ന സബ്സിഡി പിൻവലിച്ചു.ഏഴു മാസമായി നൽകിയിരുന്ന 100 രൂപ സബ്സിഡിയാണ് രണ്ടു ഘട്ടങ്ങളായാണ് പിൻവലിച്ചത്. കഴിഞ്ഞ മാസം ഒന്നു മുതൽ 30 രൂപയും ഈ ഒന്നു മുതൽ 70 രൂപയും പിൻവലിച്ചു.
സബ്സിഡി ഉണ്ടായിരുന്നപ്പോൾ 1140 രൂപയ്ക്ക് ലഭിച്ചിരുന്ന മിൽമ റിച്ച് കാലിത്തീറ്റയ്ക്ക് ഇപ്പോൾ 1240 രൂപ നൽകണം. 1270 രൂപയ്ക്ക് ലഭിച്ചിരുന്ന ഗോൾഡിന് 1370 രുപയും 1315ന് ലഭിച്ചിരുന്ന ബൈപ്രോ കാലിത്തീറ്റയ്ക്ക് 1415 രൂപയും നൽകണം.
അസംസ്കൃത വസ്തുക്കളുടെ വിലവർധനയാണ് സബ്സിഡി പിൻവലിക്കാൻ കാരണമെന്ന് വിശദീകരണം. സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ കുറഞ്ഞ വിലയിൽ മാർക്കറ്റിലുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫീഡ്സിന്റെ മികച്ച തീറ്റയുടെ വിലയിലും വർധനയില്ല.
Comments