മീറോഡ് മലയിൽ സൂക്ഷിച്ച 685 ലിറ്റർ വാഷ് കൊയിലാണ്ടി എക്സൈസ് സംഘം പിടികൂടി
കീഴരിയൂർ മീറോഡ് മലയിൽ ചാരായം വാറ്റാൻ സൂക്ഷിച്ച 685 ലിറ്റർ വാഷ് കൊയിലാണ്ടി എക്സൈസ് സംഘം പിടികൂടി. അപ്കാരി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതു. വാറ്റ് സംഘത്തെ കുറിച്ച് അന്വേഷണം നടത്തിവരുന്നതായും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കീഴരിയൂർ ഭാഗത്ത് വെച്ച് രണ്ട് വ്യത്യസ്ത കേസുകളിൽ ആയി 575 ലിറ്റർ വാഷും കൊഴുക്കല്ലൂർ ഭാഗത്ത് വെച്ച് 10 ലിറ്റർ ചാരായവും പിടികൂടി. പുകയില ഉൽപ്പന്നങ്ങളുടെ ദുരുപയോഗം തടയുന്നതിനായി നടത്തിയ പരിശോധനകളിൽ 20 കിലോ ഗ്രാം പുകയില ഉൽപ്പന്നങ്ങൾ പിടികൂടി കേസെടുത്തതായും അറിയിച്ചു.
എക്സൈസ് ഇന്റലിജൻസിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിച്ച് പരിശോധന നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എക്സൈസ് ഇൻസ്പെക്ടർ ജി ബിനു ഗോപാൽ പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ പി ദിബീഷ്, പ്രിവന്റ്റ്റീവ് ഓഫീസർമാരായ കെ എ ജയരാജൻ, എൻ രാജു, എൻ അജയകുമാർ, അബ്ദുൽ ബഷീർ എന്നിവർ നേതൃത്വം നൽകി.