Uncategorized
മുംബൈയില്‍ കനത്തമഴ തുടരുന്നു; വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
മുംബൈ: കനത്തമഴയെ തുടര്‍ന്ന് മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചു. മോശം കാലാവസ്ഥ കാരണം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കുന്നതായാണ് അധികൃതര്‍ അറിയിച്ചത്.
തിങ്കളാഴ്ച രാവിലെ മുതല്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതിനാല്‍ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.
ബാന്ദ്ര, സാന്താക്രൂസ് തുടങ്ങിയ മേഖലകളിലാണ് റോഡ് ഗതാഗതം താറുമാറായത്. അതേസമയം, സബര്‍ബന്‍ ട്രെയിനുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Comments