LATEST
മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങിയ സ്പൈസ് ജെറ്റ് നീക്കി: മൂന്നു ദിവസങ്ങള്‍ക്കു ശേഷം പ്രധാന റണ്‍വേ ഇന്ന് തുറന്നേക്കും

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങിയ സ്പൈസ് ജെറ്റ് രണ്ടു ദിവസങ്ങള്‍ക്കു ശേഷം നീക്കി. വിമാനം തെന്നിമാറിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി അടച്ച മുംബൈ വിമാനത്താവളത്തിലെ പധാന റണ്‍വേയിലെ പ്രവര്‍ത്തനം സ്പൈസ് ജെറ്റ് നീക്കിയതോടെ സാധാരണ നിലയിലേക്ക് മാറിയേക്കും. അപകടത്തില്‍പ്പെട്ട സ്പൈസ് ജെറ്റ് വ്യാഴാഴ്ച രാത്രിയോടെയാണ് റണ്‍വേയില്‍ നിന്ന് നീക്കിയത്. വ്യാഴാഴ്ച രാത്രി 11.10 ന് റണ്‍വേയില്‍ നിന്ന് സ്പൈസ് ജെറ്റ് നീക്കിയതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
സ്പൈസ് ജെറ്റ് നീക്കം ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മുംബൈയില്‍ നിന്നുള്ള 280 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ റണ്‍വേ മാത്രം ഉപയോഗിച്ചായിരുന്നു രണ്ടു ദിവസമായി വിമാന സര്‍വീസുകള്‍ നടത്തി വന്നത്.
ജയ്പൂരില്‍ നിന്ന് 167 യാത്രക്കാരുമായി എത്തിയ സ്പൈസ് ജെറ്റ് വിമാനം ജൂലായ് രണ്ടിനാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ കനത്ത മഴയേയും തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നിമാറി കുടുങ്ങുകയായിരുന്നു.
Comments