CALICUTDISTRICT NEWSMAIN HEADLINES
മുഖ്യമന്ത്രിയുടെ കേരള പര്യടനം നാളെ കോഴിക്കോട്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതു പക്ഷത്തിന്റെ സമഗ്ര വികസന കാഴ്ചപ്പാട് രൂപീകരിക്കുക എന്ന ലക്ഷ്യവുമായി മുഖ്യമന്ത്രി പിന്നറായി വിജയൻ നടത്തുന്ന കേരള പര്യടനം നാളെ (ഡിസം: 27) കോഴിക്കോട്ടെത്തും. കാരപ്പറമ്പ് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ 10 മണിക്ക് വിവിധ മേഖലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
വിവിധ സാമൂഹിക സംഘടനാ പ്രതിനിധികൾ, വ്യാപാരി-വ്യവസായികൾ, പ്രൊഫഷണലുകൾ, അഭിഭാഷകർ, ഡോക്ടർമാർ, ആർക്കിടെക്ടുകൾ തുടങ്ങി മേഖലകളിലെ ക്ഷണിക്കപ്പെട്ട 150 പേരുമായി മുഖ്യമന്ത്രി സംവദിക്കും. നവകേരള വികസനത്തിന് പുതിയ നിർദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുകയാണ് ലക്ഷം. വിശിഷ്ടാതിഥികളുടെ നിർദ്ദേശങ്ങൾക് മുഖ്യമന്ത്രി മറുപടി പറയും.
Comments