LOCAL NEWS

മുതുകാട് നരേന്ദ്ര ദേവ് കോളനിയിൽ ആദിവാസി വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ റിമാൻഡിൽ

പേരാമ്പ്ര: മുതുകാട് നരേന്ദ്ര ദേവ് കോളനിയിൽ ആദിവാസി വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മകനെ കോടതി റിമാൻഡ് ചെയ്തു. കോളനിയിലെ അമ്പലക്കുന്ന് ജാനുവിന്റെ കൊലപാതകത്തിലാണ് മകൻ അമ്പലക്കുന്ന് അനീഷ് (36) റിമാൻഡിലായത്. സംശയത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ കസ്റ്റഡിയിലെടുത്ത അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു.

ജാനുവിനെ വീട്ടിൽ മരിച്ചനിലയിൽ കാണുകയായിരുന്നു. മരണത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചിരുന്നു. മരിച്ച ജാനുവും മൂത്ത മകൻ അനീഷുമായി നിരന്തരം വഴക്കുണ്ടാവാറുള്ളതായി നാട്ടുകാർ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയും വീട്ടിൽനിന്ന് ബഹളംകേട്ടതായും പറയുന്നു. മകന്റെ വീട്ടിൽനിന്ന് തൊട്ടടുത്തുള്ള വീട്ടിൽ ഉറങ്ങാൻകിടന്ന ജാനുവിനെയാണ് മരിച്ചനിലയിൽ കണ്ടതായി ബന്ധുക്കൾ പറഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലക്കും ആന്തരികാവയവങ്ങൾക്കും ക്ഷതമേറ്റതായി പറയുന്നുണ്ട്. രണ്ടു വർഷം മുമ്പ് അമ്മയെ കൊടുവാൾ ഉപയോഗിച്ച് വെട്ടിയ കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട് അനീഷ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button