നാല് ദിവസം നീണ്ടു നിൽക്കുന്ന കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലാമേളക്ക് കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ തുടക്കമായി

നാല് ദിവസം നീണ്ടു നിൽക്കുന്ന കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലാമേളക്ക് കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ തുടക്കമായി. സ്റ്റേജ് ഇതര മത്സരങ്ങളാണ് ഇന്ന് രാവിലെ ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനം നാളെ (15-11-22, ചൊവ്വ) വൈകീട്ട് കാനത്തിൽ ജമീല നിർവ്വഹിക്കും. ഉപജില്ലയിലെ 78 വിദ്യാലയങ്ങളിൽ നിന്നായി 5000 ത്തോളം വിദ്യാർത്ഥികൾ കലാമൽസരത്തിൽ മാറ്റുരയ്ക്കും.
 
12 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. മത്സരാർത്ഥികൾക്കായി എല്ലാവിധ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വിശാലമായ ഊട്ടുപുരയും തയ്യാറാക്കിയിട്ടുണ്ട്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ തയ്യാറാക്കി സ്റ്റേജുകളിൽ മൽസരങ്ങൾക്കായി തയ്യാറായി കഴിഞ്ഞു.
Comments
error: Content is protected !!