LOCAL NEWS

മുന്‍ഗണനാ റേഷൻ കാർഡ് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം

മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനത്തുടനീളം ഏകീകൃത സ്വഭാവം അവലംബിക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടു വരാത്ത കുടുംബങ്ങളുടെ എന്‍.പി.എന്‍.എസ്/ എന്‍.പി.എസ് കാര്‍ഡുകള്‍ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക്) മാറ്റുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്നത് ഓണ്‍ലൈനില്‍ മാത്രമായി നിജപ്പെടുത്തുന്നു. പൊതുജനങ്ങള്‍ക്ക് 2022 ജൂണ്‍ 30 വരെ അക്ഷയ സെന്ററുകള്‍, സിറ്റിസണ്‍ ലോഗിന്‍ എന്നിവ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

ഈ കാലയളവിന് ശേഷം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സാധിക്കുന്നതല്ല. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് സര്‍വ്വീസ് ചാര്‍ജായി 25 രൂപ അക്ഷയ കേന്ദ്രങ്ങള്‍ അപേക്ഷകരില്‍ നിന്നും ഈടാക്കുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2370655

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button