കര്‍ണാടക ആര്‍ ടി സിയുടെ എ സി സ്ലീപ്പര്‍ കോച്ച് ബസ് താമരശ്ശേരി ചുരത്തില്‍ അപകടത്തില്‍ പെട്ടു

കര്‍ണാടക ആര്‍ ടി സിയുടെ എ സി സ്ലീപ്പര്‍ കോച്ച് ബസ് ഇന്ന് പുലര്‍ച്ചെ താമരശ്ശേരി ചുരത്തില്‍ അപകടത്തില്‍ പെട്ടു. ചുരത്തിലെ എഴാംവളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടമായ ബസ് സുരക്ഷഭിത്തിയും കടന്നാണ് നിന്നത്. മുന്‍പിലെ ചക്രങ്ങള്‍ സുരക്ഷഭിത്തിയും കടന്ന് ഭിത്തിയില്‍ കുടുങ്ങി കിടന്നതിനാല്‍ ബസ് താഴെക്ക് പതിക്കാതെ വൻ അപകടം ഒഴിവായി.

താമരശ്ശേരി ചുരത്തിലെ ഏഴാം വളവിൽ കർണാടക ഐരാവത് വോൾവോ ബസ് റോഡിൽ നിന്നും മുൻ ചക്രം സുരക്ഷാ ഭിത്തിയും കടന്ന് പകുതി ഭാഗത്തോളം താഴെ കൊക്കയിലേക്ക് തൂങ്ങിയ നിലയിലായിരുന്നു നിന്നത്. . യാത്രക്കാരെ എമർജൻസി എക്സിറ്റ് വഴി പുറത്തിറക്കിയതോടെയാണ് ആശങ്ക ഒഴിവായത്.

ഇന്ന് രാവിലെ 4.50  ആണ് അപകടം സംഭവിച്ചത്. തുടർന്ന് ചുരം വഴിയുള്ള വാഹന ഗതാഗതം വൺവേയാക്കി. വലിയ വാഹനങ്ങൾ കടന്നുപോവാൻ പ്രയാസം നേരിട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തി. രാവിലെ 9.15 ഓടെ ചുരത്തിലെ വാഹന ഗതാഗതം പൂർണ്ണമായും തടഞ്ഞ് ക്രെയിൽ ഉപയോഗിച്ച് വോൾവേ മാറ്റാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ഇന്ന് തിങ്കളാഴ്ചയായതിനാല്‍ താമരശ്ശേരി ചുരത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.  വാഹനങ്ങൾ ഗതാഗതക്കുരുക്കിലുമാണ്.

Comments

COMMENTS

error: Content is protected !!