KOYILANDILOCAL NEWS
മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2021-22വാർഷിക പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിർവ്വഹിച്ചു. സതി കിഴക്കയിൽ (ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) അദ്ധ്യക്ഷയായ ചടങ്ങിൽ സന്ധ്യ ഷിബു ( വാർഡ് മെമ്പർ) സ്വാഗതവും കെ.വി സുരേന്ദ്രൻ,പി സുരേന്ദ്രൻ, തയ്യിൽ ബഷീർ, എം.ടി രവീന്ദ്രൻ, അമ്പിളി എന്നിവർ ആശംസകൾ നേരുകയും പി.ടി.സോമൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
Comments