മുള്ളന്‍പന്നികള്‍ വ്യാപകമായി കൃഷിയും വിളവും നശിപ്പിക്കുന്നു,നഗരമധ്യത്തിലും രക്ഷയില്ല
കൊയിലാണ്ടി: നഗര-ഗ്രാമ ഭേദമന്യേ മുളളന്‍ പന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാവുന്നു. മുമ്പൊക്കെ മലയോര മേഖലകളില്‍ മാത്രമായിരുന്നു മുളളന്‍ പന്നിയുടെയും കാട്ടു പന്നികളുടെയും സള്യം. എന്നാല്‍ ഇപ്പോള്‍ നഗരപ്രദേശങ്ങലില്‍ പോലും ഇവറ്റകളും ശല്യം കൂടി വരികയാണ്. കൊയിലാണ്ടി നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന കോതമംഗലം,മണമല്‍,പന്തലായനി,പെരുവട്ടൂര്‍,കുറുവങ്ങാട് പ്രദേശങ്ങളിലെല്ലാം ശല്യം കൂടി വരികയാണെന്ന് നാട്ടുകാര്‍ പറയുന്നു.
കൊയിലാണ്ടി നഗരസഭ കൃഷി ഭവന്‍ മുഖേന വിതരണം ചെയ്ത പച്ചക്കറികള്‍,മഞ്ഞള്‍,കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവയെല്ലാം വിളവെടുക്കാറാകുമ്പോഴേക്കും മുള്ളന്‍പന്നികള്‍ തിന്നു തീര്‍ക്കുകയാണ്. വന്യജീവി സംരക്ഷണനിയമത്തില്‍ വരുന്നതിനാല്‍ ഇവയെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന നിലപാടാണ് അധികാരികള്‍ എടുക്കുന്നത്.കഴിഞ്ഞ ദിവസം മുപ്പത്തിരണ്ടാം വാര്‍ഡ് സഭയില്‍ വിഷയം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭ കര്‍ഷക സഭയില്‍ ഡോ.ടി.വേലായുധന്‍ ഈ വിഷയം ഉന്നയിച്ചു. മുളളന്‍പന്നികളെ പിടിക്കാനുള്ള കെണികള്‍ കൃഷിവകുപ്പ് സൗജന്യമായി വിതരണം ചെയ്യണമെന്ന് കര്‍ഷക സഭയില്‍ കൃഷിക്കാര്‍ ാവശ്യപ്പെട്ടു.