Uncategorized

മു​ഴു​വ​ൻ​സ​മ​യ റോ​ഡ് സേ​ഫ്റ്റി കമ്മീ​ഷ്​ണ​റെ നി​യ​മി​ക്ക​ണമെന്ന നിർദേശവുമായി അമിക്കസ് ക്യൂറി

സംസ്ഥാനത്തെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ സ​മ​ഗ്ര അ​ഴി​ച്ചു​പ​ണി നടത്തണമെന്ന് ഹൈക്കോട​തി നി​യോ​ഗി​ച്ച അ​മി​ക്ക​സ്​ ക്യൂ​റി നി​ർ​ദേ​ശം. ആ​ർടിഒ, സ​ബ്-​റീ​ജ​ന​ൽ ട്രാ​ൻ​സ്​​പോ​ർ​ട്ട് ഓ​ഫീസ് എ​ന്നി​വി​ട​ങ്ങ​ളി​ലെ മോ​ട്ടോ​ർ വാ​ഹ​ന ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കും അ​സി​സ്റ്റ​ന്റ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്കും ദിവസവും ആ​റു മ​ണി​ക്കൂ​ർ എ​ൻ​ഫോ​ഴ്സ്​​മെ​ന്റ് ഡ്യൂ​ട്ടി ന‌ൽകണം. റോ​ഡ് സു​ര​ക്ഷ ക​മീ​ഷ​ണ​റു​ടെ​യും ബ​ന്ധ​പ്പെ​ട്ട റീ​ജ​ന​ൽ ട്രാ​ൻ​സ്​​പോ​ർ​ട്ട് ഓ​ഫി​സ​റു​ടെ​യും (എ​ൻ​ഫോ​ഴ്സ്​​മെ​ന്റ്) കീ​ഴി​ലേക്ക് ഇവരെ മാറ്റണമെന്നും നിർദേശത്തിലുണ്ട്.

വ‍‍ട​ക്ക​ഞ്ചേ​രി ബ​സ് ദു​ര​ന്ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റോ​ഡു​ക​ൾ സം​ബ​ന്ധി​ച്ച കേ​സി​ലാ​ണ്​ ഹൈ​കോ​ട​തി അ​മി​ക്ക​സ് ക്യൂ​റി​യെ നി​യോ​ഗി​ച്ച​ത്. 900ലേ​റെ​യു​ള്ള എ​ൻ​ഫോ​ഴ്സ്​​മെ​ന്റ് ഓ​ഫി​സ​ർ​മാ​രെ​യും എ​ൻ​ഫോ​ഴ്സ്​​മെ​ന്റ് ജോ​ലി​ക്കാ​യു​ള്ള 120 വാ​ഹ​ന​ങ്ങ​ളെ​യും പൂ​ർ​ണ​മാ​യും റോ​ഡ് സു​ര​ക്ഷ അ​തോ​റി​റ്റി​യു​ടെ​യും റോ​ഡ് സു​ര​ക്ഷ ക​മീ​ഷ​ണ​റു​ടെ​യും കീ​ഴി​ൽ കൊ​ണ്ടു​വ​ര​ണം. ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് ക്ല​റി​ക്ക​ൽ ഉ​ൾ​പ്പെ​ടെ ജോ​ലി​ക​ൾ ന​ൽ​കു​ന്ന​ത്​ നി​ർ​ത്ത​ണം. മു​ഴു​വ​ൻ​സ​മ​യ റോ​ഡ് സേ​ഫ്റ്റി ക​മീ​ഷ​ണ​റെ നി​യ​മി​ക്ക​ണം. ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​ർ​ക്ക് റോ​ഡ് സു​ര​ക്ഷ ക​മീ​ഷ​ണ​റു​ടെ ചു​മ​ത​ല​കൂ​ടി ന​ൽ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button