LOCAL NEWS
മൂടാടി ഉരു പുണ്യകാവ് ദുർഗ്ഗാഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം 2022 ഡിസംബർ 7 ന്
പരശുരാമനാൽ പ്രതിഷ്ടിതമായ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നായ മൂടാടി ഉരു പുണ്യകാവ് ദുർഗ്ഗാഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം 2022 ഡിസംബർ 7 ന് ബുധനാഴ്ച ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുകയാണ് അനേദിവസത്തെ ചടങ്ങുകളിലും ലക്ഷം ദീപസമർപ്പണത്തിലും പങ്കെടുത്ത് ഉരു പുണ്യകാവിലമ്മയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകുവാൻ മുഴുവൻ ഭക്തജനങ്ങളെയും നാട്ടുകാരെയും ഭക്തി ആദരവോടുകൂടി ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണിക്കുന്നു അന്നേ ദിവസം കാലത്ത് അഖണ്ഡനാമജപവും, ഉച്ചക്ക് അന്നദാനവും ഉണ്ടായിരിക്കുന്നതാണ് ക്ഷേത്രത്തിൽ വൈകീട്ട് നടത്തുന്ന ലക്ഷം ദീപസമർപ്പണത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലുർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് തിരിതെളിയിക്കുന്നതോട് കൂടി ചടങ്ങുകൾ ആരംഭിക്കുന്നതാണ്
Comments