Uncategorized
മൂടാടി മരക്കുളത്തു തേങ്ങാകൂടക്കു തീപിടിച്ചു
മൂടാടി: മൂടാടി മരക്കുളത്തു തേങ്ങാകൂടക്കു തീപിടിച്ചു. ഇന്ന് രാവിലെ ഒന്പത് മണിയോടെ തീപിടുത്തം ഉണ്ടായത്.വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങൾ സ്റ്റേഷൻ ഓഫീസർ ആനന്ദിന്റെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റ് വാഹനങ്ങൾ സംഭവ സ്ഥലത്തെത്തി തീ അണച്ചു.
കുട്ടിവയൽകുനി മൊയ്‌തീന്റെ ഉടമസ്ഥതയിൽ ഉള്ള തേങ്ങാകൂടയിലെ തേങ്ങയാണ് കത്തിനശിച്ചു. ഏകദേശം 800ഓളം തേങ്ങ കത്തി നശിച്ചു. എസ്.ടി.ഒ പ്രമോദ് ,സീനിയർ ഫയർ&റെസ്ക്യൂ ഓഫീസർ ബാബു,ഫയർ&റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് ഹേമന്ദ് ,അരുൺ അഖിൽ,സനോഫർ,സന്ദീപ് ,രാകേഷ് , ഹോം ഗാർഡുമാരായ സത്യൻ,ഓംപ്രകാശ്,സുജിത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Comments