DISTRICT NEWS
മെഡിക്കൽ കോളജിൽ രോഗികൾ നിലത്ത്; മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
കോഴിക്കോട് : ഗവ. മെഡിക്കൽ കോളജ് ആശുപത്രി ജനറൽ മെഡിസിൻ വിഭാഗം വാർഡിൽ രോഗികൾ പായ വിരിച്ച് വെറും നിലത്ത് കിടക്കുകയാണെന്ന പരാതിയിൽ മേൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
പരാതി അടിയന്തരമായി പരിഹരിച്ച് ആശുപത്രി സൂപ്രണ്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയ ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു. ട്രോളിയിൽ രോഗികളെ കൊണ്ടുവരുമ്പോൾ നിലത്തു കിടക്കുന്നവർ എഴുന്നേറ്റ് മാറി നിൽക്കണം. പരസഹായമില്ലാതെ മാറി കിടക്കാൻ പോലും കഴിയാത്തവരാണ് വെറും നിലത്തും വരാന്തയിലും കിടക്കുന്നത്. തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
അതേസമയം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വാർഡിൽ സ്ഥലമില്ലാത്തതിനാൽ രോഗികൾ ഇപ്പോഴും വരാന്തയിൽ തന്നെ തുടരുകയാണ്.
Comments