CALICUTDISTRICT NEWSLOCAL NEWS
മെമുവിന് പകരം വീണ്ടും പാസഞ്ചർ ട്രെയിൻ ഓടിത്തുടങ്ങി
കോഴിക്കോട്: യാത്രക്കാരുടെയും പൊതുജനങ്ങളുടേയും പാസഞ്ചേഴ്സ് അസോസിയേഷനുകളുടെയും മാധ്യമങ്ങളുടെയും ജനപ്രതിനിധികളുടെയും നിരന്തര പ്രതിഷേധങ്ങൾ ഫലം കണ്ടു. കണ്ണൂർ – കോയമ്പത്തൂർ പാസഞ്ചറിനു പകരം ഓടിച്ചിരുന്ന മെമു ട്രെയിൻ ഇന്നലെയും ഇന്നുമായി പിൻവലിക്കുകയും പകരം പാസഞ്ചർ വണ്ടി ഓടിത്തുടങ്ങുകയും ചെയ്തു. ഇതോടെ വെളളിയാഴ്ചകളിലെ വലിയ തോതിലുള്ള തിരക്കിന് അറുതിയായി. ഇന്നലെ കോയമ്പത്തൂരിൽ നിന്ന് കണ്ണൂരിലേക്കും, ഇന്ന് കണ്ണൂരിൽ നിന്നും കോയമ്പത്തൂരിലേക്കുമാണ് പാസഞ്ചർ വണ്ടികൾ ഓടിത്തുടങ്ങിയത്.
Comments