KOYILANDILOCAL NEWS
മേപ്പയൂരിൽ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം
മേപ്പയ്യൂർ: ഗ്രാമപഞ്ചായത്തിൽ പതിനാലാം പദ്ധതിയുടെ ഭാഗമായുള്ള വാർഷിക പദ്ധതി രൂപീകരിക്കുന്നതിനായി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടത്തി. 13 വിവിധ ഗ്രൂപ്പുകൾ പ്രത്യകം, പ്രത്യേകം യോഗം ചേർന്ന് പദ്ധതികളെ സംബന്ധിച്ചു ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എൻ പി ശോഭ അധ്യക്ഷയായിരുന്നു. ആസൂത്രണ സമതി ഉപാദ്ധ്യക്ഷൻ എൻ കെ സത്യൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, വി പി രമ എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ് മനു സ്വാഗതം പറഞ്ഞു.
Comments