KOYILANDILOCAL NEWS
മേപ്പയ്യൂരിൽ ഓണം വിപണനമേള തുമ്പപ്പൂ 2022 ആരംഭിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്റെ യും, സി.ഡി.എസ്സിന്റെയും ആഭിമുഖ്യത്തിൽ ഓണം വിപണന മേള – തുമ്പപ്പൂ 2022 -ആരംഭിച്ചു. മേപ്പയ്യൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ ആരംഭിച്ച ചന്ത പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉൽഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ ഇ ശ്രീജയ അധ്യക്ഷത വഹിച്ചു. ആശ്രയ ഗുണഭോക്താക്കൾക്ക് ഓണക്കോടി വിതരണം വൈ പ്രസിഡണ്ട് എൻ പി ശോഭ നിർവ്വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി പ്രസന്ന, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി സുനിൽ, വി പി രമ, ഭാസക്കരൻ കൊഴുക്കല്ലൂർ, മെമ്പർമാരായ റാബിയ എടത്തിക്കണ്ടി, ശ്രീനിലയം വിജയൻ, പി പ്രശാന്ത് മുൻ ബ്ലോക്ക് പ്രസിഡണ്ട് കെ കുഞ്ഞിരാമൻ, സജയ് കൊഴുക്കല്ലൂർ, പി ബാലൻ, എം കെ രാമചന്ദ്രൻ . മേലാട്ട നാരായണൻ, കെ പി ബിന്ദു, ശാലിനി എന്നിവർ പ്രസംഗിച്ചു.
Comments