KOYILANDILOCAL NEWS
മേപ്പയ്യൂരിൽ കിണർ ഇടിഞ്ഞുതാഴ്‌ന്നു; വീടും അപകടനിലയിൽ
മേപ്പയ്യൂർ കീഴ്പ്പയ്യൂരിലെ പടിഞ്ഞാറയിൽ ബഷീറിൻ്റെ വീടിനോട് ചേർന്ന് ഉള്ള കിണർ ഇടിഞ്ഞുതാഴ്ന്നു. ആറ് കുടുംബങ്ങൾ ഉപയോഗിച്ച് വരുന്നതും നാല് മോട്ടോറുകൾ ഉള്ളതുമായ കിണറാണ് പുലർച്ചെ പത്ത് മീറ്ററോളം താഴ്ന്ന് പോയത്. രണ്ട് വർഷം മുമ്പ് രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് അടി മുതൽ ആൾമറ വരെ ചെങ്കൽ ഉപയോഗിച്ച് കെട്ടിയ കിണറാണിത്.
വീട്ടിൽ നിന്ന് രണ്ട് മീറ്റർ മാത്രം അകലമുള്ള കിണർ താഴ്ന്നതോടെ വീടും അപകട ഭീഷണിയിലാണ്.
ബഷീറിൻ്റെ കുടുംബത്തിന് പുറമെ കിഴക്യാടത്ത് ശശി, വാളിയിൽ മീത്തൽ അസൈനാർ, വാളിയിൽ , മീത്തൽ അമ്മത് എന്നിവരുടെ വീടുകളിലേക്ക് കുടിവെള്ളത്തിനായി കിണറിനെയായിരുന്നു ആശ്രയിച്ചിരുന്നത്.
Comments