KOYILANDILOCAL NEWS
മേപ്പയ്യൂരിൽ പ്രവാസി ഭദ്രതാപദ്ധതിക്ക് തുടക്കം കുറിച്ചു
വിദേശത്തു നിന്ന് തിരിച്ചെത്തിയ പ്രവാസികളെ സഹായിക്കുവാൻ സംസ്ഥാന സർക്കാർ സി.ഡി.എസ്.മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രവാസി ഭദ്രതാപദ്ധതി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ പ്രവാസി ഭദ്രതാ പദ്ധതിയുടെ ഉൽഘാടനം പ്രസിഡണ്ട് കെ.ടി. രാജൻ നിർവ്വഹിച്ചു.
സി.ഡി.എസ്.ചെയർപേഴ്സൺ ഇ. ശ്രീജയ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ടും, സി.ഡി.എസ്.മുൻ ചെയർപേഴ്സൺ കെ. കെ.ഗീതയും ആദ്യ ഗഡുവിൻ്റെ സംഖ്യയുടെ ചെക്ക് വിതരണം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ, ഉപസമതി കൺവീനർ ശാലിനി,സി.ഡി.എസ് വൈ .ചെയർപേഴ്‌സൺ കെ.പി. ബിന്ദു എന്നിവർ സംസാരിച്ചു
Comments