മേപ്പയ്യൂരിൽ വായനാ ചങ്ങാത്തം സംഘടിപ്പിച്ചു
സമഗ്ര ശിക്ഷ കേരള മേലടി ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളുടെ വായനയെ പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. വി.ഇ.എം യു.പി സ്‌കൂളില്‍ നടന്ന വായനാ ചങ്ങാത്തം പരിപാടിയുടെ ഉദ്ഘാടനം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.പി.ബിജു, എം.പി.ടി.എ പ്രസിഡന്റ് ജസ്‌ന കെ.കെ, മേലടി ബി.പി.സി.അനുരാജ് വരിക്കാലില്‍, ബി.ആര്‍.സി ട്രെയ്‌നര്‍ അനീഷ്.പി, പി.ഇ.സി കണ്‍വീനര്‍ സുനന്ദ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു പ്രധാനധ്യാപകന്‍ എം.കെ.രതീഷ് ബാബു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.വി സ്വപ്ന നന്ദിയും പറഞ്ഞു.
സി.ആര്‍.സി കോര്‍ഡിനേറ്റര്‍ അമൃത, ആര്‍.പിമാരായ ഷമേജ് കുമാര്‍.ടി, അര്‍ജുന്‍, വിന്‍സി, ശ്രീലത എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി ട്രൈ ഔട്ട് ക്ലാസുകളും അവര്‍ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശന കര്‍മ്മവും നിര്‍വ്വഹിച്ചു. .മേപ്പയ്യൂര്‍ പി.ഇ.സി പരിധിയിലെ മുഴുവന്‍ എല്‍.പി വിഭാഗം അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.