CRIME
മേപ്പയ്യൂരിൽ വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച് വിൽക്കുന്ന യുവാക്കൾ പിടിയിൽ
മേപ്പയ്യൂരിൽ വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച് വിൽക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ. മേപ്പയ്യൂർ സ്വദേശിയായ അമൽ (20), മേപ്പാടി സ്വദേശി വിശാഖ് (19) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെ പെട്രോളിങ്ങിനിടെ റോഡരികിൽ കാറിൽ സംശയാസ്പദമായ രീതിയിൽ കണ്ട ഇവരെ സംശയം തോന്നിയ പൊലീസ് പരിശോധിക്കുകയും തുടർന്ന് വാഹനത്തിൽ നിന്നും ടൂൾസ് കണ്ടെത്തിയതോടെ സ്റ്റേഷനിൽ കൊണ്ടു വന്ന് കൂടുതൽ ചോദ്യം ചെയ്യുകയുമായിരുന്നു.
ഇതോടെയാണ് ബാറ്ററി മോഷണ വിവരങ്ങൾ പുറത്തു വന്നത്. താമരശ്ശേരി, മുക്കം, ബാലുശ്ശേരി സ്റ്റേഷൻ പരിധിയിൽ ബാറ്ററി മോഷ്ടിച്ചത് തങ്ങളാണെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മേപ്പയ്യൂർ സി.ഐ ഉണ്ണിക്കൃഷ്ണൻ, സി.പി.ഒ ബിജു, സി.പി.ഒ സിഞ്ചുദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Comments