KOYILANDILOCAL NEWS
മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി അതിദരിദ്രര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ആവശ്യമായ മെഡിക്കല്‍ ചെക്കപ്പ്, ലാബ് പരിശോധനകള്‍, മരുന്ന് എന്നിവ നല്കി.
ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ റാബിയ, പി പ്രകാശന്, കെ.എം പ്രസീത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി സതീശന്, വി.ഇ.ഒ വിപിന്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.വിക്രം ഡോ. ചന്ദ്രലേഖ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ റൂബി മുംതാസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
Comments