KOYILANDILOCAL NEWS

മേലൂര്‍ കെ എം എസ് ലൈബ്രറിയുടെ കീഴില്‍ പുസ്തകക്കൂട് ഒരുങ്ങുന്നു

വായനയെ ജനകീയമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ആരംഭിച്ച പുസ്തകക്കൂട് പദ്ധതി മേലൂര്‍ കെ എം എസ് ലൈബ്രറിയുടെ നേതൃത്വത്തില്‍ കാരോല്‍ നാരായണന്‍ സ്മാരക മന്ദിരത്തില്‍ ആരംഭിച്ചു. ലൈബ്രറി കൗണ്‍സില്‍ അംഗമായ ശ്രീ കെ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി വേണു പദ്ധതി വിശദീകരണം നടത്തി. കാരോല്‍ നാരായണന്‍ സ്മാരകമന്ദിരം സെക്രട്ടറി സന്ദീപ് ജി ആര്‍ സ്വാഗതം പറഞ്ഞു. ലൈബ്രറി എക്‌സിക്യുട്ടീവ് അംഗം ഉഷ അദ്ധ്യക്ഷയായി. മന്ദിരം രക്ഷാധികാരി ശ്രീ വി എം ഗംഗാധരന്‍, ലൈബ്രറി സെക്രട്ടറി കെ കെ ദിലേഷ്,  പ്രസിഡണ്ട് എ സജീവ്കുമാര്‍, എക്‌സിക്യുട്ടീവ് അംഗം സജിത്ത് ജി ആര്‍ ആശംസ അര്‍പ്പിച്ചു. എം നാരായണന്‍ നന്ദി രേഖപ്പെടുത്തി.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button