പയറ്റുവളപ്പിൽ ഏകതാ റസിഡൻസ് അസോസിയേഷൻ്റെ ഏഴാം വാർഷികാഘോഷം കാനത്തിൽ ജമീല എം എൽ എ ഉൽഘാടനം ചെയ്തു

കൊയിലാണ്ടി: പയറ്റുവളപ്പിൽ ഏകതാ റസിഡൻസ് അസോസിയേഷൻഏഴാം വാർഷികാഘോഷ പരിപാടികൾ കാനത്തിൽ ജമീല എം എൽ എ ഉൽഘാടനം ചെയ്തു. ഇപ്പോഴത്തെ കലുഷിതമായ ജീവിത സാഹചര്യങ്ങളിൽ കുടുംബങ്ങളെ ഏകതയോടെ മുന്നോട്ടു കൊണ്ടു പോകുന്നതിൽ റസിഡൻസ് അസോസിയേഷനുകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് എം എൽ എ പറഞ്ഞു.

നാടക സംവിധായകനും,ഗാനരചയിതാവുമായ ശിവദാസ് പൊയിൽക്കാവ് മുഖ്യാതിഥിയായി. ഗിരീഷ് കുമാർ, ജാവില്ല അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം സൗത്ത് എൽ പി സ്കൂളിന് അസോസിയേഷൻ നൽകുന്ന പ്രത്യേക സമ്മാനം സ്കൂൾ എച്ച് എം ബീന എം എൽ എ യിൽ നിന്നും ഏറ്റുവാങ്ങി. മനോജ് പയറ്റുവളപ്പിൽ, കേളോത്ത് ശിവദാസ്, പി കെ ശശീന്ദ്രൻ ,ടി ടി ശ്രീധരൻ, പി പി സുധീർ, വി മുരളീകൃഷ്ണൻ, ബിജിനി ബാൽ, പി വി രാജേഷ്, ഇ കെ രാജൻ, ഷെൽന, രാജു തട്ടാരി സംസാരിച്ചു. ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി. വിവിധ മൽസരങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രത്യേക സമ്മാനങ്ങൾ ശിവദാസ് പൊയിൽക്കാവ് സമ്മാനിച്ചു.

Comments
error: Content is protected !!