Uncategorized

മൊബൈൽ ഫോൺ നൽകിയില്ല; വീട്ടുകാരെ പേടിപ്പിക്കാൻ സ്‌കൂളിന്റെ മൂന്നാം നിലയിൽ ഒളിച്ചിരുന്ന് ഏഴാം ക്ലാസുകാരി

പാലക്കാട് അലനല്ലൂരിൽ വീട്ടുകാരെ പേടിപ്പിക്കാൻ ഏഴാം ക്ലാസുകാരി സ്‌കൂളിന്റെ മൂന്നാം നിലയിൽ ഒളിച്ചിരുന്ന് പരിഭ്രാന്തി പരത്തി. സ്‌കൂളിലേക്ക് കൊണ്ടുപോകാൻ മൊബൈൽ ഫോൺ നൽകാത്തതിനെതുടർന്നാണ് വിദ്യാർത്ഥനി വീട്ടുകാരോട് പിണങ്ങി സ്വയം കൈകൾ ബന്ധിച്ച് മൂന്നാം നിലയിൽ ഒളിച്ചിരുന്നത്. 

പിന്നീടാണ് പെൺകുട്ടി താൻ തന്നെ ഒളിച്ചിരിക്കുകയായിരുന്നെന്ന് പൊലീസിന് മൊഴി നൽകിയത്. സംഭവത്തിൽ നിലവിൽ പൊലീസ് കേസെടുത്തിട്ടില്ല.

ഇതേത്തുടർന്ന് അലനല്ലൂര്‍ ജിവിഎച്ച്എസ്എസില്‍ നാട്ടുകാരുടെ പ്രതിഷേധം. സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ് അധ്യാപകര്‍ വീട്ടില്‍ പോകുന്നെന്നാണ് പരാതി. സ്‌കൂള്‍ ജീവനക്കാര്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന് പരാതിയുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button