Uncategorized
മോട്ടോര്‍വാഹന വകുപ്പിന്റെ എ ഐ ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ സര്‍ക്കാരിന് പ്രതിദിനം നഷ്ടമാകുന്നത് ഒരു കോടിയോളം രൂപയാണെന്ന് ഗതാഗതി മന്ത്രി
മോട്ടോര്‍വാഹന വകുപ്പിന്റെ എ ഐ ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ സര്‍ക്കാരിന് പ്രതിദിനം നഷ്ടമാകുന്നത് ഒരു കോടിയോളം രൂപയാണെന്ന് ഗതാഗതി മന്ത്രി ആന്റണി രാജു. ധനവകുപ്പ് ഫയല്‍ തീര്‍പ്പാക്കിയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനമൊട്ടാകെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ക്യാമറകള്‍ സ്ഥാപിച്ചിട്ട് എട്ടുമാസമായെങ്കിലും ഉദ്ഘാടനം ഇതുവരെ നടന്നിരുന്നില്ല. ആകെ സ്ഥാപിച്ച 726 ക്യാമറകള്‍ക്കായി സര്‍ക്കാര്‍ ഇതുവരെ മുടക്കിയത് 236 കോടി രൂപയാണ്. എന്നാല്‍ ഇവയുടെ ഉദ്ഘാടനം ഇതുവരെ കഴിഞ്ഞിരുന്നില്ല. എ ഐ ക്യാമറകളുടെ കണ്‍സള്‍ട്ടേഷന്‍ ഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഉദ്ഘാടനത്തിന് തടസ്സമായി നില്‍ക്കുന്നത്.

Comments