മോട്ടോര്‍ വാഹന നിയമ ലംഘനത്തിലൂടെ പിഴ അടയ്ക്കാന്‍ നോട്ടീസ് വന്ന വാഹന ഉടമകള്‍ക്ക് കോടതി നടപടികളില്‍നിന്ന് ഒഴിവാകാന്‍ അവസരം
മോട്ടോര്‍ വാഹന നിയമ ലംഘനത്തിലൂടെ പിഴ അടയ്ക്കാന്‍ നോട്ടീസ് വന്ന വാഹന ഉടമകള്‍ക്ക് കോടതി നടപടികളില്‍ നിന്ന് ഒഴിവാകാന്‍ അവസരം.
ചെലാന്‍ വഴി മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പും പോലീസും തയാറാക്കിയ കേസുകളില്‍ യഥാസമയം പിഴ അടയ്ക്കാത്ത കേസുകള്‍ 30 ദിവസങ്ങള്‍ക്കുശേഷം വെര്‍ച്വല്‍ കോടതിയിലേക്ക് അയയ്ക്കുകയും 60 ദിവസങ്ങള്‍ക്കുശേഷം റെഗുലര്‍ കോടതിയിലേക്ക് അയയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് വാഹന ഉടമകള്‍ക്ക് പിഴ അടയ്ക്കാനാവാത്ത സാഹചര്യം ഉണ്ടെന്ന പരാതി പരിഗണിച്ച് ഇത്തരം കേസുകള്‍ കോര്‍ട്ട് റിവേര്‍ട്ട് ഓപ്ഷന് വഴി പിന്‍വലിച്ച് പിഴ അടയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് താത്കാലികമായി അവസരം ഒരുക്കുന്നു.