KOYILANDILOCAL NEWS
മോട്ടോർ വാഹന നിയമഭേദഗതികളെക്കുറിച്ച് ശില്പശാല സംഘടിപ്പിച്ചു.
കൊയിലാണ്ടി: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും കേരള മോട്ടോർ വാഹനവകുപ്പും സംയുക്തമായി കൊയിലാണ്ടി വ്യാപാര ഭവനിൽ ‘മോട്ടോർ വാഹന നിയമ ഭേദഗതികൾ 2022, എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. കെ പി ദിലീപ്, ജോയിന്റ് ആർ ടി ഒ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ വി സത്യൻ.അധ്യക്ഷനായിരുന്നു. അഡ്വ ജി പ്രവീൺ കുമാർ, എസ് പി അനൂപ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്നിവർ ക്ലാസെടുത്തു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. പി ടി ഉമേന്ദ്രൻ സംസാരിച്ചു. കെ രഞ്ജിത് അസിസ്റ്റന്റ് മോട്ടോർ വെഹ്ക്കിൾ ഇൻസ്പെക്ടർ സ്വാഗതവും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി വി ധനേഷ് നന്ദിയും പറഞ്ഞു.
Comments