മോൻസൺ മാവുങ്കൽ പൊലീസ് വാഹനം ദുരുപയോഗം ചെയ്തെന്ന് ഡ്രൈവർ
പുരാവസ്തു തട്ടിപ്പുകേസ് പ്രതിയായ മോൻസൺ മാവുങ്കൽ പൊലീസ് വാഹനം ദുരുപയോഗം ചെയ്തെന്ന വെളിപ്പെടുത്തലുമായി മോൻസൻ്റെ ഡ്രൈവർ. കൊവിഡ് കാലത്ത് മീൻ വാങ്ങാനും തേങ്ങയിടീക്കാനും മോൻസൺ ഡിഐജി സുരേന്ദ്രൻ്റെ വാഹനം ഉപയോഗിച്ചു എന്ന് ഡ്രൈവർ ജയ്സൺ പറഞ്ഞു. അനിത പുല്ലയിലിൻ്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ് മോൻസൺ മടങ്ങിയത് ബീക്കൺ വച്ച വാഹനത്തിലായിരുന്നു എന്നും ഡ്രൈവർ പറഞ്ഞു. ഐജി ലക്ഷ്മണയുടെ സീലും ഒപ്പും ഉപയോഗിച്ച് കോവിഡ് കാലത്ത് യാത്രാപാസ് എടുത്തിരുന്നുവെന്നും ഡ്രൈവർ വെളിപ്പെടുത്തി.
മട്ടാഞ്ചേരിയിൽ ഒരു പൊലീസുകാരന് കുപ്പി കൊടുക്കാൻ പറഞ്ഞു. അത് കൊടുത്തിട്ട് തേങ്ങെയെടുക്കാൻ പോയി. എന്നിട്ട് തുറവൂർ പോയി മീനെടുത്ത് കലൂർ പോവുകയായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്കായി മോൻസൺ പൊലീസ് വാഹനം ഉപയോഗിച്ചിട്ടുണ്ട്. വേറൊരു തവണ മട്ടാഞ്ചേരിക്ക് പോയി.
മോന്‍സണും ഐജി ലക്ഷമണന്‍ ഉള്‍പ്പെടെയുള്ള പോലീസുകാരും തമ്മിലുള്ളത് വെറും സൗഹൃദമെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന് ഘടകവിരുദ്ധമാണ് പുതിയ വെളിപ്പെടുത്തല്‍.
അനിതാപുല്ലയിലിന്റെ ബന്ധുവിന്റെ വിവാഹത്തിന് ശേഷം തൃശ്ശൂരില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് എത്തിയത് ഈ വാഹനത്തിലാണ്. വൈകിയാല്‍ വിമാനം നഷ്ടപ്പെടുമെന്നതിനാല്‍ സൈറണ്‍ ഇട്ട് മറ്റ് തടസ്സങ്ങള്‍ ഒഴിവാക്കിയായിരുന്നു ഔദ്യോഗിക വാഹനത്തിലെ യാത്ര. മോന്‍സന്‍ ഡല്‍ഹിയിലെത്തുമ്പോള്‍ നാഗാലാന്‍ഡ് പോലീസിന്റെ വാഹനമാണ് കൂട്ടിക്കൊണ്ട് പോകാന്‍ എത്തിയത്. അതോടൊപ്പം തന്നെ താമസം നാഗാലാന്‍ഡ് പോലീസിന്റെ ക്വാര്‍ട്ടേഴ്‌സിലുമായിരുന്നുവെന്നും മുന്‍ ഡ്രൈവറുടെ ശബ്ദരേഖയിൽ ഡിഐജി സുരേന്ദ്രന്റെ ഔദ്യോഗിക വാഹനം മോന്‍സന്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന വിവരമാണ് വെളിപ്പെടുത്തിയത്.