CALICUTDISTRICT NEWSLOCAL NEWS
യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് കെ എസ് ആർ ടി സി ജീവനക്കാർ
കോഴിക്കോട്: യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന്റെ ജീവന്‍ സമയോജിതമായ ഇടപെടലിലൂടെ രക്ഷിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ബസ് ആശുപത്രിയിലേക്ക് തിരിച്ചു. തക്കസമയത്ത് തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വയനാട് സ്വദേശി കുട്ടമണി(45)ക്കാണ് ബസില്‍ ഹൃദയാഘാതമുണ്ടായത്.
ചേര്‍ത്തലയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലായിരുന്നു സംഭവം. ബസ് രാമനാട്ടുകരയില്‍ എത്തിയപ്പോള്‍ യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടു. മറ്റ് യാത്രക്കാര്‍ വിവരം കണ്ടക്ടറെയും ഡ്രൈവറെയും അറിയിച്ചു. തുടര്‍ന്നാണ് ബസ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് യുവാവിനെ രക്ഷിച്ചത്.
Comments