KOYILANDILOCAL NEWS

യാത്രയയപ്പും ആദരിക്കലും

കൊയിലാണ്ടി: കേരള ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരുടെ സാംസ്‌കാരിക കൂട്ടായ്്മയായ ‘ഫ്രറ്റേര്‍ണിറ്റി കൊയിലാണ്ടി ‘യുടെ ആഭിമുഖ്യത്തില്‍ 37 വര്‍ഷത്തെ ബാങ്ക് സര്‍വീസിനു ശേഷം വിരമിക്കുന്ന അസി.ജന: മാനേജര്‍ ടി.യു.ശ്രീധരന് യാത്രയയപ്പ് നല്‍കി. സി.കെ.മോഹനന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അസി.ജന: മാനേജര്‍ കെ.പി.വാസുദേവന്‍ മുഖ്യാതിഥിയായിരുന്നു. ‘പരസ്പരം മാസിക ‘ എര്‍പ്പെടുത്തിയ ഗോപി കൊടുങ്ങല്ലൂര്‍ സ്മാരക കഥാ പുരസ്‌കാരം നേടിയ ബാലു പൂക്കാടി നെആദരിച്ചു. പി.കെ.ശ്രീധരന്‍, എം.പി.രാമകൃഷ്ണന്‍, എം.ആര്‍.ബാലകൃഷ്ണന്‍, പി.കെ.അന്നപൂര്‍ണ്ണേശ്വരി, വി.കെ.സുമതി, ഒ.കെ.ബാലകൃഷ്ണന്‍, കെ.ബി.വിജയാനന്ദ്, കെ.ശശിധരന്‍, കെ.സുകുമാരന്‍, അബ്ദുറഹിമാന്‍ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button