KOYILANDILOCAL NEWS
യാത്രയയപ്പ് നല്‍കി
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയില്‍ നിന്നും ക്ലാര്‍ക്ക് തസ്തികയില്‍ നിന്നും വിരമിക്കുന്ന കേരള മുനിസിപ്പല്‍ & കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമിതിയംഗം യു അശോകന് യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി യാത്രയയപ്പ് നല്‍കി. ചടങ്ങ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.
നഗരസഭ പ്രതിപക്ഷ നേതാവ് പി രത്‌നവല്ലിടീച്ചര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാവ് ടി ടി ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ സംഘടന നേതാക്കളായ വി വി സുധാകരന്‍, വി പി ഇബ്രാഹിംകുട്ടി, നടേരി ഭാസ്‌കരന്‍, എ അസിസ് മാസ്റ്റര്‍, വി പി സജു, ടി സുബൈദ, സുകുമാരന്‍, പവിത്രന്‍, അഡ്വ. സതിഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments