യുക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു
യുക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുഎന്‍ സുരക്ഷാ കൗണ്‍സിലിലാണ് റഷ്യ ഇക്കാര്യം അറിയിച്ചത്. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെയുള്ള വിദേശികളെ പുറത്തെത്തിക്കുന്നതിനായാണ് നടപടി. യുദ്ധം ആരംഭിച്ച് പത്താം ദിനത്തിലാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഉക്രേനിയന്‍ നഗരങ്ങളായ മരിയുപോള്‍, വോള്‍നോവാഖ എന്നിവിടങ്ങളിലാണ് നിലവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുക്രൈനിന്റെ കിഴക്കന്‍ മേഖലകളില്‍ നിരവധി ഇന്ത്യക്കാന്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരെ രക്ഷിക്കാന്‍ താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ വേണം എന്നും ഇന്ത്യ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ ആ ആവശ്യമാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. രക്ഷാ പ്രവര്‍ത്തങ്ങള്‍ക്കായി വെടി നിര്‍ത്തല്‍ അനിവാര്യമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.