CRIME
യുട്യൂബര്‍ റിഫയുടെ മൃതദേഹം ഉടന്‍ പുറത്തെടുക്കും
കോഴിക്കോട്: വ്ലോഗറും ആല്‍ബം നടിയുമായ റിഫ മെഹ്നുവിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പോലീസ് ആരംഭിച്ചു. കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് അനുമതി തേടി താമരശേരി ഡിവൈഎസ്പി ടി കെ അഷ്റഫ് കോഴിക്കോട് ആര്‍ഡിഒക്ക് കത്തുനല്‍കി.
അവധി കഴിഞ്ഞ് ഇന്ന് ഓഫീസ് തുടങ്ങുമ്ബോള്‍ ആര്‍ഡിഒ ഈ അപേക്ഷ പരിഗണിക്കാനാണ് സാധ്യത. മൃതദേഹം പുറത്തെടുക്കുന്നതിനുള്ള അനുമതി ഇന്നുണ്ടായേക്കുമെന്നു പ്രതീക്ഷിക്കുന്നു.
അനുമതി ലഭിച്ചാല്‍ അടുത്ത ദിവസം തന്നെ മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം ചെയ്യും. റിഫയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.
Comments